India

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

“Manju”

റായ്പൂർ : ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ജവാന്മാർ വീരമൃത്യുവരിച്ചു. ഭീകരനെ സുരക്ഷാ സേന വധിച്ചു. ബിജാപൂർ ജില്ലയിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

തെരേം വന മേഖലയിൽ ഭീകര സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ.

സിആർപിഎഫിന്റെ കോബ്രാ വിഭാഗം, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവരാണ് പരിശോധനയ്ക്കായി എത്തിയത്. എന്നാൽ പതിയിരുന്ന ഭീകരർ സുരക്ഷാ സേനയ്‌ക്കെതിരെ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഏറ്റുമുട്ടലിലാണ് ജവാന്മാർക്ക് വെടിയേറ്റത്.

മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. വധിച്ച ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.

Related Articles

Back to top button