InternationalLatest

സൗദിയില്‍ ഇന്ന് 673 പേര്‍ക്ക് കോവിഡ്

“Manju”

ജിദ്ദ: സൗദിയിലെ കോവിഡ് രോഗികളില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 6,368 ആയി ഉയര്‍ന്നിരിക്കുന്നു. ഇവരില്‍ 836 പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച 673 രോഗികള്‍ വര്‍ധിച്ചു. 489 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു.രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,93,377 ആയി ഉയര്‍ന്നു. ഇവരില്‍ 3,80,305 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിക്കുകയുണ്ടായി. ഇതോടെ ആകെ മരണസംഖ്യ 6,704 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

Related Articles

Back to top button