IndiaLatest

സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

“Manju”

പുതിയ പാർലമെന്റ് മന്ദിരം ശിലയിടാം; പണി തുടങ്ങരുത്: സുപ്രീം കോടതി |  Parliament | Malayalam News | Manorama Online

ശ്രീജ.എസ്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി. പദ്ധതിക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാം. ഭൂവിനിയോഗം, പരിസ്ഥിതിതിക അനുമതി, ക്ലിയറന്‍സ് എന്നിവയില്‍ അപാകതകളില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എന്‍. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനും ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധിപറഞ്ഞത്.

പരിസ്ഥിതി അനുമതി നല്‍കിയതില്‍ അപാകതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രസ്തുത സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിലും അപാതകളില്ല. കോടതിയുടെ മൂന്ന് ജഡ്ജി ബെഞ്ച് ഭൂരിപക്ഷ വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം, ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നതില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് അറിയിച്ചു. എന്നാല്‍ ഡല്‍ഹി വികസന അതോറിറ്റിയുടെ നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് തടസമില്ല. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പോലും അതിന് മറ്റ് വഴികള്‍ തേടാന്‍ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നടത്താല്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിച്ചിരുന്നു. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെ നീളുന്ന മൂന്നു കിലോമീറ്റര്‍ രാജ്പഥ് പാതക്ക് ഇരുവശത്തുമായി സമഗ്രമാറ്റം വരുത്തുന്നതാണ് പദ്ധതി. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പുതുക്കി പണിയുന്ന പദ്ധതിക്ക് 20,000 കോടി രൂപ ചെലവ് വരും. അടുത്ത വര്‍ഷം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് മുമ്പായി പുതിയ പാര്‍ലമെന്റ് നിര്‍മിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

 

Related Articles

Back to top button