InternationalLatest

‘മേക്ക് ഇന്‍ ഇന്ത്യ’ ; സഹകരണവുമായി ഫ്രാന്‍സ്

“Manju”

 

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള‌ള പ്രതിരോധ സഹകരണത്തിന് ഇനി ‘മേക്ക് ഇന്‍ ഇന്ത്യ’ പകിട്ട്. ഇന്ത്യക്കാവശ്യമായ ഹെലികോ‌പ്‌റ്ററുകളും യുദ്ധവിമാനങ്ങളും ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം സാങ്കേതിക വിദ്യ കൈമാ‌റ്റം ചെയ്‌ത് ഇവിടെത്തന്നെ നിര്‍മ്മിക്കാനാണ് ഫ്രാന്‍സുമായി തീരുമാനമായിരിക്കുന്നത്. രാജ്യത്തെ പ്രതിരോധ രംഗത്തെ ഉന്നതരും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഇമ്മാനുവല്‍ ബോണും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.

Related Articles

Back to top button