KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിൽ

“Manju”

സ്വന്തം ലേഖകൻ

നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം സംസ്ഥാനത്ത് നടപ്പാക്കുന്ന അന്നദാനം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ കുമരകം ഗ്രാമ പഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷണസാമഗ്രികൾ വിതരണം ചെയ്തു.
ഉച്ചക്ക് 1 മണിക്ക് ബഹുമാനപ്പെട്ട കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സലിമോൻ അവർകൾ ശാന്തിഗിരി ആശ്രമം പാമ്പാടി ഉപാശ്രമം ഇൻചാർജ് ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വിയിൽ നിന്നും വിഭവങ്ങൾ ഏറ്റുവാങ്ങി.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടത്തിയ പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജയേഷ് മോഹൻ, കുമരകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ T.U സുരേന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button