Uncategorized

ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലേക്ക്

“Manju”

വാഷിംഗ്ടണ്‍ : യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മാര്‍ച്ച്‌ 1ന് ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്ന ബ്ലിങ്കന്‍ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.

മാര്‍ച്ച്‌ 3 വരെ ബ്ലിങ്കന്‍ ഇന്ത്യയില്‍ തുടരുമെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിക്കുന്ന കസഖ്‌സ്ഥാന്‍, ഉസ്ബെകി‌സ്ഥാന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുക. അതേ സമയം, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റൊവും മാര്‍ച്ച്‌ 1 മുതല്‍ 3 വരെ ഇന്ത്യയിലുണ്ടാകും. ജി20 മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button