InternationalLatest

ബഹിരാകാശ പദ്ധതികളിലേക്ക് യുഎഇ കുതിക്കുന്നു

“Manju”

ദുബായ് ;സാമ്പത്തിക രംഗത്ത് വിവിധ പദ്ധതികള്‍ക്ക് ബഹിരാകാശ നേട്ടങ്ങള്‍ നാഴികക്കല്ലാകുമെന്ന് നൂതന സാങ്കേതിക വിദ്യകളുടെ ചുമതലയുള്ള മന്ത്രിയും യുഎഇ സ്പേസ് ഏജന്‍സി ചെയര്‍വുമണുമായ സാറ അല്‍ അമീരി. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ 100 മുതല്‍ 250 കിലോ വരെയുള്ള ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഫ്ലൈറ്റ് സോഫ്റ്റ്‌വെയറും നൂതന ഉപഗ്രഹ മാതൃകകളും വികസിപ്പിക്കാനും പദ്ധതിയുണ്ട്. വിവിധ പദ്ധതികളിലൂടെ 10 വര്‍ഷത്തിനകം 30,000 കോടി ദിര്‍ഹത്തിന്റെ നേട്ടമുണ്ടാകുമെന്നാണു പ്രതീക്ഷ.

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഒട്ടേറെ സ്വകാര്യ സംരംഭകര്‍ മുന്നിട്ടെത്തുന്നുണ്ട്. ബഹിരാകാശ സാങ്കേതിക വിദ്യകളുടെയും സംരംഭങ്ങളുടെയും പ്രധാനകേന്ദ്രമായി യുഎഇയെ മാറ്റുകയും ഏറ്റവും ചെലവുകുറച്ച്‌ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയാണു ലക്ഷ്യം.

Related Articles

Back to top button