Latest

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്

“Manju”

മുംബൈ: രാജ്യത്ത് സ്വര്‍ണ വില ഇന്നും കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 14 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 112 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4570 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 36560 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 8 രൂപയാണ് കൂടിയത്. 36,448 രൂപയായിരുന്നു ഇന്നലെ 8 ഗ്രാം സ്വര്‍ണത്തിന്റെ വില. 22 ക്യാരറ്റ് എട്ട് ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,760 രൂപയാണ്. പത്ത് ഗ്രാമിന് 44, 700 രൂപയുമാണ്.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ദിവസത്തെ വിലയായ 34720യില്‍ ആണ് ഇന്നും വ്യാപാരം തുടരുന്നത്. ഏപ്രില്‍ ഒമ്പതിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്ന് 34800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ 33320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

Related Articles

Back to top button