IndiaKeralaLatest

കുംഭമേള: 1700ലേറെ പേര്‍ക്ക് കൊവിഡ്

“Manju”

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ മഹാകുംഭമേളയില്‍ അഞ്ചുദിവസത്തിനിടെ 1700ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുംഭമേള പ്രദേശത്ത് ഏപ്രില്‍ 10 മുതല്‍ 14 വരെ പരിശോധിച്ചവരിലാണ് രോഗബാധ. കൂടുതല്‍ പേരുടെ ഫലം വരാനുണ്ടെന്നും ഇങ്ങനെ തുടര്‍ന്നാല്‍ രോഗബാധിതര്‍ 2000 ആകുമെന്നും ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഹരിദ്വാര്‍, തെഹ്‌രി, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടറിലേറെ പ്രദേശത്താണ് ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള. അതിനിടെ കര്‍ണാടകം, കുംഭമേളയ്ക്ക് പോയി വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി.

Related Articles

Back to top button