IndiaLatest

ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കം

“Manju”

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പോളിങ് ആരംഭിച്ചു . ഡാര്‍ജിലിങ്, ജയ്പായിഗുഡി, നദിയ, കലിംപോങ്, കിഴക്കന്‍ ബര്‍ദ്ദമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറു ജില്ലകളിലെ 45 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സിലിഗുഡി മേയറും ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രി ബ്രാത്യ ബസു, ബി.ജെ.പി നേതാവ് സമീക് ഭട്ടാചാര്യ എന്നിവരടക്കം 319 സ്ഥാനാര്‍ഥികളാണ് പോരാട്ടത്തിനിറകുന്നത് .

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃണമൂലും ബി.ജെ.പിയും ഈ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമായിരുന്നു. പ്രത്യേക ‘ഗൂര്‍ഖ രാജ്യം’ എന്ന ആവശ്യം ഉയര്‍ത്തുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്‍ ബി.ജെ.പി ഈ മേഖലകളില്‍ മുന്നേറ്റം നടത്തിയിരുന്നു .

നാലാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസേന നടത്തിയ വെടിവെയ് പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അതീവ സുരക്ഷയാണ് ബംഗാളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 74 കമ്പനി കേന്ദ്ര സേനയെയും 11 പൊലീസ് നിരീക്ഷകരെയും ബംഗാള്‍ സര്‍ക്കാര്‍ അധികമായി നിയോഗിച്ചു. അതെ സമയം ആറാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണം നടത്തും.

Related Articles

Back to top button