ArticleKeralaLatest

മരയ്ക്കാര്‍ ‘ ഓസ്‌കാര്‍ അവാര്‍ഡിന്റെ മത്സര പട്ടികയില്‍

“Manju”

കൊച്ചി: രണ്ടായിരത്തി പത്തൊന്‍പതിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ‘ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ ഓസ്‌കാര്‍ അവാര്‍ഡിന്റെ മത്സര പട്ടികയില്‍ ഇടം പിടിച്ചു. മരയ്ക്കാര്‍, ജയ് ഭീം. എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. പ്രിയദര്‍ശന് സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്ബാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്.

മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, തുടങ്ങിയ വന്‍ താരനിരയാണ് അണിനിരന്നത്. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല്‍ ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.ലോകത്ത് പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റിലീസ് പലതവണ മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. 2021 ഡിസംബര്‍ 2നാണ് റിലീസ് ചെയ്തത്.

Related Articles

Back to top button