IndiaLatest

മുലായം സിങ് യാദവിന്റെ സംസ്കാര ചടങ്ങുകള്‍ ഔദ്യോ​ഗിക ബഹുമതികളോടെ നാളെ നടക്കും

“Manju”

ഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ സംസ്കാര ചടങ്ങുകള്‍ ജന്‍മനാടായ സായ്ഫായില്‍ നടക്കും. ശവസംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി സന്ദര്‍ശിച്ച്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മുലായം സിംഗ് യാദവ് രാവിലെ മരിച്ചത്.

തുടര്‍ച്ചയായി മൂന്ന് തവണ യു.പി മുഖ്യമന്ത്രിയും 1996ല്‍ പ്രതിരോധ മന്ത്രിയുമായിരുന്നു. ഏഴ് തവണ ലോക്‌സഭയിലേക്കും സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ സംസ്കാര ചടങ്ങുകള്‍ ജന്‍മനാടായ സായ്ഫായില്‍ നടക്കും. തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഹിന്ദി ഹൃദയഭൂമിയിലെ നേതാജി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നത്. മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button