IndiaLatest

വാക്ടസിനെടുത്താല്‍ തക്കാളി ഫ്രീ…

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്​. കോവിഡ്​ പ്രതിരോധവാക്​സിന്‍ സ്വീകരിക്കുകയെന്നത്​ മാത്രമാണ്​ രോഗവ്യാപനം കുറക്കാനുള്ള പ്രധാന മാര്‍ഗം. ചിലയിടങ്ങളില്‍ വാക്​സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയാണെങ്കില്‍ മറ്റിടങ്ങളില്‍ വിപരീതമാണ്​ ഫലം. അതിനാല്‍, വാക്​സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ‘ഐഡിയ’ സ്വീകരിച്ചിരിക്കുകയാണ്​ ഒരു തദ്ദേശ സ്​ഥാപനം.വാക്​സിനെടുക്കുന്നവര്‍ക്ക്​ സമ്മാനമായി നല്‍കുന്നതാക​ട്ടെ തക്കാളിയും. ഛത്തീസ്​ഗഡിലെ ബിജാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ്​ വാക്​സിനേഷന്‍ എടുക്കുന്നവര്‍ക്ക്​ തക്കാളി സമ്മാനമായി നല്‍കുന്നത്​. വാക്​സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ മടി കാണിക്കുന്നതാണ്​ ഇത്തരമൊരു നടപടിക്ക്​ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

Related Articles

Back to top button