IndiaLatest

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 ഓക്‌സിജന്‍ പ്ലാന്റുകള്‍

“Manju”

ന്യൂഡല്‍ഹി ; രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (PSA) ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം അനുവദിച്ചത്.

നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അംഗീകാരം നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍ നിന്ന് അതാത് ജില്ലകളിലേക്ക് തടസമില്ലാതെ ഓക്‌സിജന്‍ ലഭ്യമാക്കും. അനുവദിച്ച പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുന്ന നിര്‍ദേശം.

വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലായിരിക്കും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുക. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം വഴിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

Related Articles

Back to top button