IndiaKeralaLatest

രാഷ്ട്രീയം വിട്ട് ജനങ്ങളെ സഹായിക്കാന്‍ ഇറങ്ങുക ; പ്രവര്‍ത്തകരോട് രാഹുല്‍

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്ക് സഹായവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ വിശദീകരിക്കുന്ന പ്രധാന മന്ത്രിയുടെ മന്‍ കി ബാത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട ജനതയെയാണ് രാജ്യത്തിന് ആവശ്യം. എന്റെ എല്ലാ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് ഞാന്‍ ആവശ്യപ്പെടുകയാണ്- എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിട്ട് രാജ്യത്തെ ജനതയുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ട സഹായം ചെയ്യുക. ഇതാണ് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മ്മം.

അതേസമയം, രണ്ടാം ഘട്ട കൊവിഡ്19 വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ തുറന്ന് സമ്മതിച്ചു. കൊവിഡ്19 രൂക്ഷമായ ഈ ഘട്ടത്തില്‍ ഓക്സിജന്‍ ഉല്‍പ്പാദനം, ഫാര്‍മ ഇന്‍ഡസ്ട്രി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച്‌ അതത് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും മോദി അറിയിച്ചു

 

 

 

 

 

Related Articles

Back to top button