IndiaLatest

തമിഴ് സംവിധായകന്‍ താമിര അന്തരിച്ചു

“Manju”

ചെന്നൈ ;ആണ്‍ദേവതൈ, രെട്ട സുഴി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ താമിര (55) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംവിധായകരായ കെ.ബാലചന്ദറിന്റെയും, ഭാരതിരാജയുടെയും സംവിധായക സഹായിയായിരുന്നു ഇദ്ദേഹം.

രെട്ടസുഴിയില്‍ ഭാരതിരാജയും, ബാലചന്ദറും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. മൂന്നാമത്തെ ചിത്രത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. നടന്‍ വിവേകിന് പിന്നാലെ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ചലച്ചിത്ര മേഖലയിലെ രണ്ടാമത്തെയാളാണ് താമിര.

Related Articles

Back to top button