IndiaLatest

ഉത്തര്‍പ്രദേശ് പോലീസ് സ്റ്റേഷനുകളിള്‍ സിസിടിവി ക്യാമറകള്‍

“Manju”

ഉത്തര്‍പ്രദേശിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവികള്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. അതേസമയം, എല്ലാ സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്തുടനീളമുള്ള സര്‍ക്കിള്‍ ആസ്ഥാനങ്ങളിലും, ജില്ലാ പോലീസ് സ്റ്റേഷനുകളിലും അഞ്ച് ക്യാമറകള്‍ വീതമാണ് സ്ഥാപിക്കുക. പോലീസ് സ്റ്റേഷനുകളിലെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ പോലീസിന്റെ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റമോ, അധികാര ദുര്‍വിനിയോഗമോ തടയാന്‍ സാധിക്കുന്നതാണ്. 359 കോടി രൂപ ചെലവിലാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യാമറകള്‍ സ്ഥാപിക്കുന്നത്.

Related Articles

Back to top button