Latest

കാലടി സർവ്വകലാശാലയിലെ ഉത്തരക്കടലാസുകൾ കണ്ടെത്തി

“Manju”

അങ്കമാലി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരക്കടലാസുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. എംഎ സംസ്‌കൃത സാഹിത്യ വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് ലഭിച്ചത്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സർവ്വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉത്തരക്കടലാസുകൾ ലഭിച്ച സാഹചര്യത്തിൽ ഈ നടപടിയിലടക്കം പുതിയ തീരുമാനം ഉണ്ടായേക്കും. ജൂലൈ 13നായിരുന്നു ഉത്തരക്കടലാസുകൾ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് പരീക്ഷ നടന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃത മൂല്യനിർണയം ഉണ്ടായിരുന്നില്ല. അതിനുപകരം ഉത്തരക്കടലാസുകൾ ബന്ധപ്പെട്ട അദ്ധ്യാപകർക്ക് മൂല്യനിർണ്ണയത്തിനായി കൊടുത്ത് വിടുകയായിരുന്നു. ഏപ്രിൽ അവസാനത്തോടെ തിരികെ നൽകണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ കൊറോണയുടെ രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ഡൗൺ മെയ് ആദ്യം മുതൽ ആരംഭിച്ചതിനാൽ ഇത് നീളുകയായിരുന്നു. കഴിഞ്ഞ മാസം സർവ്വകലാശാലയുടെ പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് മൂല്യനിർണ്ണയത്തിന് നൽകിയ ഉത്തരക്കടലാസുകൾ തിരികെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്.

Related Articles

Back to top button