KeralaLatest

കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു

“Manju”

കോട്ടയം: കേരളാ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം. പി ജെ ജോസഫിനെ പുതിയ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തൊടുപുഴയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം. വര്‍ക്കിംഗ് ചെയര്‍മാനായി പി സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും തെരഞ്ഞെടുത്തു. ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവരെ ഡെപ്യൂട്ടി ചെയര്‍മാന്മാരായി നിയമിച്ചു.

ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും. ടി യു കുരുവിളനെ ചീഫ് കോര്‍ഡിനേറ്ററായും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും സി എബ്രഹാം ട്രെഷററായും തെരഞ്ഞെടുത്തു. മോന്‍സിനെ മാത്രം എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തെരഞ്ഞെടുത്തതില്‍ ഫ്രാന്‍സിസ് ജോര്‍ജിന് അതൃപ്തിയുണ്ടെന്നാണ് വിവരം. അദ്ദേഹം തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നില്ല.

Related Articles

Back to top button