KeralaLatest

വിപണിയില്‍ പുതിയ ഫോണുമായി ഓപ്പോ….

“Manju”

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളുമായി എത്തുന്ന ഫോണിന് 14,990 രൂപ മാത്രമാണ് പ്രാരംഭ വില.മീഡിയ ടെക്കിന്റെ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് കരുത്തിലാണ് ഡ്യുവല്‍ 5ജി സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയുമാണ് ഓപ്പോ എ53എസ് 5ജിയുടെ വില. ക്രിസ്റ്റല്‍ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍, മെയ് രണ്ട് മുതല്‍ മുതല്‍ ഫ്ളിപ്കാര്‍ട്ടിലും പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാവും.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ എ53എസ് 5ജിയുടെ പ്രവര്‍ത്തനം. 6.52 ഇഞ്ച് എച്ച്‌ഡി+ ഡിസ്പ്ലേയുണ്ട്. എഐ ടിപ്പിള്‍ റിയര്‍ ക്യാമറ വാഗ്ദാനം ചെയ്യുന്ന ഓപ്പോ എ53എസ് 5ജിയില്‍, 13 മെഗാപിക്സലാണ് മെയിന്‍ കാമറ. 2 എംപി മാക്രോ ക്യാമറയും പോര്‍ട്രെയിറ്റ് ക്യാമറയും പിന്നിലുണ്ട്

Related Articles

Back to top button