IndiaLatest

‘പിടിച്ചെടുത്ത കപ്പലില്‍ നിന്നും ഇന്ത്യക്കാരെ വിട്ടയക്കണം’

“Manju”

ന്യൂഡല്‍ഹി: ഹൂതി വിമതര്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യ. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഐക്യരാഷ്ട്ര സഭയിലെ അംഗമായ ടി.എസ് തിരുമൂര്‍ത്തിയാണ് ഈ ആവശ്യം മൂന്നോട്ട് വച്ചത്. വിട്ടയക്കുന്നതു വരെ, കപ്പലിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയുടെ സമ്പൂര്‍ണ ഉത്തരവാദിത്വം ഹൂതി വിമതര്‍ക്കായിരിക്കുമെന്നും തിരുമൂര്‍ത്തി പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇയുടെ ഉടമസ്ഥതയിലുള്ള റവാബ്ബി എന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചടക്കിയത്. കപ്പലില്‍ ജീവനക്കാര്‍ 11 പേരുണ്ട്. ഇതില്‍ 7 പേരും ഇന്ത്യന്‍ പൗരന്മാരാണ്. ഉടമസ്ഥരുമായും റാഞ്ചികളുമായും ബന്ധപ്പെട്ട് മോചനത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Related Articles

Back to top button