KeralaLatest

സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാലും വോട്ടെണ്ണല്‍ നടക്കുന്നതിനാലും കര്‍ശന നിയന്ത്രണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാ‍നോ അനാവശ്യമായി പുറത്തിറങ്ങാനോ പാടില്ല. കൂടാതെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നത് ശേഷമുള്ള ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. സംസ്ഥാനത്ത് കൂട്ടം കൂ​ടു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും ചൊ​വ്വാ​ഴ്ച വ​രെ ഒ​ഴി​വാക്ക​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഹൈക്കോടതി ചൊവ്വാഴ്ച വരെ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും വിലക്കിയ സാഹചര്യത്തിലാണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ ഡിജിപി എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ടും ആ​വ​ശ്യ​പ്പെട്ടിരിക്കുന്നത്.

ഞാ​യ​റാ​ഴ്ച മു​ത​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍നേ​രി​ട്ട് നേ​തൃ​ത്വം ന​ല്‍​കും. കനത്ത സുരക്ഷയും, കര്‍ശന നിയന്ത്രങ്ങളും ആണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ഒരുക്കിയിരിക്കുന്നത്. നാളെ സംസ്ഥാനത്ത് കര്‍ശന സുരക്ഷാ ഒരുക്കാന്‍ 30,281 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ ഇരട്ട മാസ്ക് ധരിക്കാതെ യാത്ര ചെയ്തവരെ പിടികൂടി പിഴ ചുമത്തി.

Related Articles

Back to top button