KeralaLatest

തിരുവനന്തപുരം – ചെങ്കോട്ട റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കണം- മന്ത്രി ജി.ആർ അനിൽ

“Manju”

വാർത്താക്കുറിപ്പ് 28-07-2022
തിരുവനന്തപുരം – ചെങ്കോട്ട റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയ്ക്ക് നിവേദനം നൽകി.  തിരുവനന്തപുരം – ചെങ്കോട്ട റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയ്ക്ക് നിവേദനം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. നേമം അടക്കമുള്ള റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള നിവേദനങ്ങൾക്കൊപ്പമാണ് തിരുവനന്തപുരം – ചെങ്കോട്ട റെയിൽവേ ലൈൻ സംബന്ധിച്ച നിവേദനവും നൽകിയത്.

കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപാഠിയെയും നേരിൽ കണ്ട് മന്ത്രിമാർ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്ന പശ്ചാത്തലത്തില്‍ നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്‍മല പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന തിരുവനന്തപുരം – ചെങ്കോട്ട റെയില്‍വേ ലൈനിന് വലിയ പ്രസക്തി ഉണ്ടെന്ന് മന്ത്രി ജി ആർ അനിൽ കേന്ദ്ര റെയില്‍വേ സഹമന്ത്രിയെ അറിയിച്ചു. മന്ത്രി ജി. ആര്‍. അനില്‍ നാളെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെ നേരില്‍ കാണുകയും സംസ്ഥാനത്തിന്റെ പൊതുവിതരണ രംഗം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ ഭക്ഷ്യ ധാന്യ വിഹിതത്തില്‍ അടുത്തകാലത്തായി ഉണ്ടാകുന്ന വെട്ടിക്കുറവ് സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്ര മന്ത്രിയെ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി അറിയിക്കും.

Related Articles

Back to top button