IndiaKeralaLatest

സിനിമാപ്പേരില്‍ ലാലേട്ടെന വരച്ച്‌ ഇരട്ട റെക്കോഡിട്ട് അജ്മല്‍

“Manju”

തിരൂര്‍: നടന്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളുടെ പേരുകള്‍ ചേര്‍ത്ത് വെച്ച്‌ താരത്തിെന്റെ ചിത്രം വരച്ച്‌ ഇരട്ട റെക്കോഡിട്ട് യുവാവ്‌. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ അജ്മല്‍ സല്‍മാനെയാണ് ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡും ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡും തേടിയെത്തിയത്‌.
തെക്കേവളപ്പില്‍ അയ്യൂബിെന്‍റയും സലീനയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് മൂന്ന് വര്‍ഷമായി ദുബൈയിലെ റീജന്‍സി ഗ്രൂപ്പില്‍ ജോലി ചെയ്ത്‌ വരുന്ന 25 കാരനായ അജ്മല്‍. ഗ്രാന്‍റ് മാസ്റ്റര്‍ ബഹുമതിയോട്‌ കൂടിയാണ് അജ്മല്‍ ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ ഇടം നേടിയത്‌.
രണ്ട്‌ വര്‍ഷം മുമ്ബ് വരച്ച ചിത്രമാണ് മാര്‍ച്ചില്‍ അജ്മല്‍ റെക്കോഡിനായി‌ അയച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെ മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പേരുകള്‍ ചേര്‍ത്ത് തയാറാക്കിയ 27.5 സെ.മി വീതിയും 33 സെ.മി നീളവുമുള്ള ചിത്രം അരമണിക്കൂര്‍ കൊണ്ടാണ് അജ്മല്‍ ചെയ്ത് തീര്‍ത്തത്‌.
‘ലാര്‍ജ്‌ ടൈപ്പോഗ്രഫിക്‌ പോര്‍െട്രയ്റ്റ് ഓഫ്‌ മോഹന്‍ലാല്‍’എന്ന തലക്കെട്ടോടു കൂടെയായിരിക്കും രണ്ട്‌ റെക്കോഡുമുണ്ടാവുക. മോഹന്‍ലാലിനെ കാണണമെന്നുള്ള ആഗ്രഹം ഇതോടുകൂടി സഫലമാവുമെന്ന പ്രതീക്ഷയിലാണ് അജ്മല്‍.

Related Articles

Back to top button