KannurKeralaLatest

കണ്ണൂർ കോർപറേഷൻ മേയറായി സി.സീനത്ത് ചുമതലയേറ്റു

“Manju”

അനൂപ് എം സി

ബുധനാഴ്ച രാവിലെ 11 മണിയോടെ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിലാണ്‌ തെരഞ്ഞെടുപ്പ്‌ ആരംഭിച്ചത്. കലക്ടർ ടി വി സുഭാഷിൻ്റെ അധ്യക്ഷതയിൽ കൊവിഡ്‌ പ്രതിരോധ മാനദ്ണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ലീഗിലെ സി സീനത്ത് 28 വോട്ടുകൾക്കാണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മേയർ കൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി ഇ പി ലതയ്ക്ക് 27 വോട്ടുകളാണ് ലഭച്ചത്. ആകെ 55 പേരാണ് വോട്ട് ചെയ്തത്. മേയർ സുമാ ബാലകൃഷ്ണന്‍ രാജിവച്ചതിനെ തുടർന്നാണ് കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് നടന്നത്.

കെ സുധാകരൻ എംപി, കെ എം ഷാജി എംഎൽഎ, ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവർ കലക്ടറേറ്റിലെത്തി സീനത്തിന് അനുമോദനം അറിയിച്ചു.

Related Articles

Back to top button