KeralaLatest

കോവിഡ്​ ബാധിച്ച് ദമ്പതികള്‍ മരിച്ച നിലയില്‍

“Manju”

മുളങ്കുന്നത്തുകാവ്: കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ വീട്ടില്‍ കഴിയുകയായിരുന്ന ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡില്‍ താമസിക്കുന്ന പണ്ടാരിപ്പറമ്പില്‍ വീട്ടില്‍ പരേതനായ രമേഷ് പണ്ടാരിയുടെ മകന്‍ ഗണേശന്‍ (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ്​ ഗണേശനെ കിടപ്പുമുറിയിലെ കട്ടിലിലും സുമതിയെ കുളിമുറിയിലും മരിച്ചു കിടക്കുന്നതായി കണ്ടത്​. വീട്ടില്‍ ഇവരുടെ മകള്‍ ഋതു (28), ഒരാഴ്ച പ്രായമുള്ള കുട്ടി, സുമതിയുടെ അമ്മ സുശീല (77) എന്നിവരും ഉണ്ടായിരുന്നു. ​ഗണേശനും ഋതുവിനും സുശീലക്കും ഏപ്രില്‍ 30നാണ്​ കോവിഡ് സ്​ഥിരീകരിച്ചത്​. ഋതുവിനെ പ്രസവത്തിനായി ഏപ്രില്‍ 28 ന് മുളങ്കുന്നത്ത്​കാവിലെ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോവിഡ്​ ടെസ്റ്റ്​ നടത്തിയത്. പ്രസവ ശേഷം ഇവര്‍ വീട്ടില്‍ എത്തി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഹോം ക്യാറന്‍റീനില്‍ കഴിയുകയായിരുന്നു. സുമതിക്ക് കോവിഡിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയിരുന്നില്ല.കോവിഡ് മൂലമാണ് മരണമെന്നാണ്​ പ്രാഥമിക നിഗമനം.

Related Articles

Back to top button