IndiaLatest

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 14 മരണം

“Manju”

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു. പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നാലുപേരും മുര്‍ഷിദാബാദിലും നോര്‍ത്ത് 24 പര്‍ഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പശ്ചിമ മിഡ്‌നാപൂര്‍, ഹൗറ റൂറല്‍ ജില്ലകളില്‍ നിന്ന് ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ കൂടുതലും കൃഷിയിടങ്ങളില്‍ പണിയെടുക്കുകയായിരുന്ന കര്‍ഷകരായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ധമാന്‍, മുര്‍ഷിദാബാദ് എന്നിവയുള്‍പ്പെടെ തെക്കന്‍ ബംഗാള്‍ ജില്ലകളില്‍ വ്യാഴാഴ്ച വൈകുന്നേരം ഇടിമിന്നലുണ്ടായി.

Related Articles

Back to top button