IndiaKeralaLatest

ഗൗരിയമ്മയെ പരാജയപ്പെടുത്തിയത് ഇപ്പോഴും ഉള്ളിലൊരു നീറ്റലാണ്- എ.എം ആരിഫ്

“Manju”

The defeat of Gowriamma is still an inner stretch; AM Arif's favorite reply  about Aroor election; Dear Gouriamma
ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തെ മനസിലാക്കുവാനും മാനിക്കാനും ഒരു കറകളഞ്ഞ രാഷ്ട്രീയകാരനു മാത്രമേ കഴിയു.. അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു എ എം ആരിഫിന് ആ തിരഞ്ഞെടുപ്പിന്റെ ഓർമ്മകളും ഗൗരിയമ്മ എന്ന പോരാട്ട വനിതയും. അന്വേഷണം പത്രവുമായുള്ള ഇന്റർവ്യൂവിൽ എ.എം. ആരിഫ് ഗൗരിയമ്മയെക്കുറിച്ച് പറഞ്ഞത്.
രാഷ്ട്രീയ മത്സരങ്ങള്‍ക്കുമപ്പുറം മാനസിക തലങ്ങളെ സ്പര്ശിക്കുന്ന മറുപടിയുടെ ചോദ്യമിതാണ്;
ഗൗരിയമ്മയെ തോല്‍പ്പിച്ചിട്ട് വന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയി, ആ ഒരു ആത്മ വിശ്വാസമാണോ പിന്നീടുള്ള എല്ലാ തെരെഞ്ഞടുപ്പിലും താങ്കള്‍ക്ക് ഒരു മനോധൈര്യം ?
എ എം ആരിഫിന്റെ മറുപടി;
”അതുകൊണ്ടൊന്നുമല്ല, ഗൗരിയമ്മയെ തോല്‍പിച്ചെന്നുള്ളത് സത്യം പറയാമെങ്കില്‍ ഉള്ളു കൊണ്ടൊരു ഇപ്പോഴും ഒരു നീറ്റലാണ്. പുറമെ നമുക്ക് വലിയ സന്തോഷമൊക്കെ കിട്ടിയ വിജയമാണെങ്കില്‍ പോലും ഗൗരിയമ്മ എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു മഹദ് വ്യക്തിത്വമാണ്. അത്രയും ത്യാഗ നിര്‍ഭരമായ ഒരു ജീവിതം നയിച്ച ഒരു പൊതുപ്രവര്‍ത്തക നമ്മുടെ കേരളത്തില്‍ വേറെയുണ്ടാകില്ല. അത്രയും ത്യാഗ ബന്ധനമായ ഒരു ജീവിത ചരിത്രമുള്ള ഗൗരിയമ്മയാണ്. ഗൗരിയമ്മയുമായി മത്സരിക്കുമ്ബോള്‍ ജയിക്കണമെന്ന് ഏതൊരു സ്ഥാനാര്‍ത്ഥിയും ആഗ്രഹിക്കുന്ന പോലെ ആഗ്രഹിക്കുകയും ജയിക്കാന്‍ വേണ്ടിയിട്ടുള്ള എല്ലാ മാര്ഗങ്ങളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു മാനസിക സംഘര്‍ഷം ഭയങ്കരമായിരുന്നു. കാരണം ഗൗരിയമ്മയെ പോലെ കേരളം രാഷ്ട്രീയത്തിലെ ഒരുപാടു ത്യാഗപൂര്‍ണമായ ജീവിത അനുഭവങ്ങള്‍ ഉള്ള ഒരു വ്യക്തിയെ ആണല്ലോ പരാജയപ്പെടുത്തിയത് എന്നോര്‍ക്കുമ്ബോള്‍ ചെറിയ നീറ്റലും സങ്കടവുമുണ്ടായി.അതിനു ഞാന്‍ പ്രത്യുപകാരമായി അല്ലെങ്കില്‍ പ്രായശ്ചിത്തമായി കണക്കാക്കിയത് ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിനു വേണ്ടി ഞാന്‍ പരസ്യമായി അന്നേ പറഞ്ഞിരുന്നു. ഗൗരിയമ്മ വരാനും തയ്യാറായിരുന്നു. പക്ഷെ ഗൗരിയമ്മയുടെ പാര്‍ട്ടിക്കകത്ത് ചില പ്രശ്ങ്ങള്‍ കാരണം അത് പൂര്ണമായില്ല. ഗൗരിയമ്മയുടെ പേരില്‍ ഒരുപാട് സ്വത്തുവകകള്‍ എല്ലാം ഉണ്ടായിരുന്നു. സ്വകാര്യമല്ല, അതെല്ലാം പാര്‍ട്ടിപരമാണ്. അത്തരം സ്വത്തുക്കള്‍ സ്ഥാനമോഹികളായ ചില ആളുകള്‍ അത് തട്ടിയെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുമ്ബോള്‍ ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് വന്നാല്‍ അതെല്ലാം ആ ആള്‍ക്കാര്‍ക്ക് പോകും എന്ന ഏതോ നിയമോപദേശം കിട്ടിയതിന്റെ പുറത്താണ് ഗൗരിയമ്മ പാര്‍ട്ടിയോടോപ്പം വരാതെ പോയത്. ഇലക്ഷനൊക്കെ ഗൗരിയമ്മ ഇടത്പക്ഷത്തോടൊപ്പം നിന്നു. എങ്കില്‍ പോലും ഗൗരിയമ്മ പാര്ടിയോടോപ്പം വരാത്തതിന്റെ വേദന ഇപ്പോഴും എനിക്കുണ്ട്.”

Related Articles

Back to top button