IndiaLatest

മമതയുടെ വിധി ഇന്ന് ; കൗണ്ടിംഗ് ആരംഭിച്ചു

“Manju”

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭബാനിപുര്‍ അടക്കം മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. ഭബാനിപുര്‍ കൂടാതെ സംസര്‍ഗഞ്ച്, ജാംഗിപുര്‍ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു.

ഭബാനിപൂരില്‍നിന്നും ജനവിധി തേടിയ മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ജയം അനിവാര്യമാണ്. ബിജെപിയിലെ പ്രിയങ്ക ടിബ്രെവാള്‍ ആണ് മമതയുടെ പ്രധാന എതിരാളി. സിപിഎമ്മിലെ ശ്രീജിബ് ബിശ്വാസ മത്‌സരരംഗത്തുണ്ട്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്.

Related Articles

Back to top button