KeralaLatest

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

“Manju”

തിരുവനന്തപുരം: ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നാളെമുതല്‍ ഫാസ്ടാഗ് നി‌ര്‍ബന്ധം. ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പിന്നീട് കേന്ദ്ര റോ‌ഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15ലേക്ക് നീട്ടുകയായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് മൂന്നാം പാര്‍ട്ടി ഇന്‍ഷ്വറന്‍സ് കിട്ടാനും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ടോള്‍ ഈടാക്കുന്ന ഈ സംവിധാനം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ ടോള്‍ പ്ലാസയിലെത്തുമ്ബോള്‍ പ്രി പെയ്ഡ് ഫാസ് ടാഗ് അക്കൗണ്ടില്‍ നിന്ന് തുക കുറയും. വാഹനങ്ങള്‍ക്ക് നിറുത്താതെ കടന്നുപോകാം

Related Articles

Back to top button