IndiaKeralaLatest

കാരണം അജ്ഞാതം, ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ 20 ദിവസത്തിനിടെ 22 പേർ മരിച്ചു.

“Manju”

റാഞ്ചി: ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ആദിവാസി ഗ്രാമത്തില്‍ 20 ദിവസത്തിനിടെ മരിച്ചത് 22 പേര്‍. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
മേദിനിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുവ കൗഡിയ ഗ്രാമത്തിലാണ് സംഭവം. കോവിഡ് 19നെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പരിശോധനക്ക് വിധേയമാക്കുകയോ ചികിത്സ നല്‍കുകയോ ചെയ്തിരുന്നില്ല.
സമീപ ജില്ലയായ ഹസാരിബാഗിലെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 ദിവസത്തിനിടെ 10 മരണം സ്ഥിരീകരിച്ചതോടെ സംഭവം അന്വേഷിക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തിയിരുന്നു.
സുവ കൗഡിയയില്‍ അടുത്തിടെ നടന്ന മരണങ്ങള്‍ അറിഞ്ഞിരുന്നുവെന്നും കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും പലാമു ഡെപ്യൂട്ടി കമ്മീഷണര്‍ ശശിരജ്ഞന്‍ പറഞ്ഞു.
ജില്ല ആസ്ഥാനത്തിന് 10 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. ഏപ്രില്‍ 25 മുതല്‍ മേയ് 15 വരെയാണ് മരണങ്ങള്‍ സംഭവിച്ചത്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗ്രാമത്തില്‍ വിപുലമായ കോവിഡ് പരിശോധന ക്യാമ്ബ് നടത്തുമെന്നും ചികിത്സ സൗകര്യമൊരുക്കുമെന്നും ഡിവിഷനല്‍ കമ്മീഷണര്‍ ജഡശങ്കര്‍ ചൗധരി പറഞ്ഞു. മരണത്തെക്കുറിച്ച്‌ അന്വേഷിക്കാനും അദ്ദേഹം ഉത്തരവിട്ടു.
ജാര്‍ഖണ്ഡില്‍ വെള്ളിയാഴ്ച 2056പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4714 ആയി.

Related Articles

Back to top button