IndiaLatest

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ; നാളെ നിര്‍ണായക യോഗം

“Manju”

ഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗം നാളെ ചേരും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

ഞായറാഴ്ച രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. കേന്ദ്ര മന്ത്രിമാരായ രമേശ് പൊക്രിയാല്‍, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരെയും, വിദ്യാഭ്യാസ സെക്രട്ടറിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Related Articles

Back to top button