IndiaKeralaLatest

കോവിഡ്: ഇന്ത്യയില്‍ മരണം മൂന്നു ലക്ഷം കവിഞ്ഞു

“Manju”

കോവിഡ്: ഇന്ത്യയില്‍ മരണം മൂന്നു ലക്ഷം കവിഞ്ഞു | Covid: Death in India Over  three lakhs | Madhyamam
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കണക്കുകളനുസരിച്ച്‌ മൂന്ന് ലക്ഷത്തിലേറെപ്പേര്‍ കോവിഡ് ബാധിച്ച്‌ മരണത്തിനു കീഴടങ്ങി. ഇക്കഴിഞ്ഞ 12 ദിവസത്തിനുള്ളിലാണ് മരണ സംഖ്യ 2.5 ലക്ഷം കടന്നത്. ശനിയാഴ്ചയാണ് മൂന്നുലക്ഷം കടന്നത്.
കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ രാജ്യം ഒരു ലക്ഷം കോവിഡ് മരണമാണ് രേഖപ്പെടുത്തി. ലോകത്തിലെ കോവിഡ് രോഗികളുടെ കണക്കെടുത്താല്‍ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്ത്യയില്‍ 30 ദിവസത്തിനുള്ളില്‍ 50000 രോഗികളെന്നത് ഒരു ലക്ഷമായി ഉയര്‍ന്നു. അമേരിക്ക കോവിഡിന്റെ ഉന്നതിയില്‍ നിന്ന ഡിസംബര്‍ മുതൽ ജനുവരി വരെയുള്ള വേളയില്‍പോലും മരണസംഖ്യ 31 ദിവസത്തിനുള്ളില്‍ 3.5 ലക്ഷത്തില്‍ നിന്ന് 4.5 ലക്ഷമായേ ഉയര്‍ന്നിട്ടുള്ളൂ.
അമേരിക്ക (ആറ് ലക്ഷത്തിലധികം മരണങ്ങളും) ബ്രസീല്‍ (4.5 ലക്ഷം) കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. ഫെബ്രുവരി 15 ന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ 1.48 ലക്ഷം മരണമാണ് ഇന്ത്യയില്‍ നടന്നത്.  ഈ, മെയ് മാസത്തിൽ മാത്രം 23 ദിവസത്തിനുള്ളില്‍ 92,000 മരണങ്ങള്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ 48,768 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒരുമാസം കൊണ്ട് രാജ്യത്തെ മരണ നിരക്ക് ഇരട്ടിക്കുകയാണ്.
മെയ് എട്ടോടെ രാജ്യത്ത് രോഗവ്യാപനം വര്‍ധിച്ചെങ്കിലും ദിനം പ്രതി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞു.
മെയ് 22ന്റെ കണക്ക് പരിശോധിച്ചാല്‍ 2.64 ലക്ഷമായിരിക്കുകയാണ്.

Related Articles

Back to top button