AlappuzhaKeralaLatest

എസ്‌എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

“Manju”

ശ്രീജ.എസ്

ആലപ്പുഴ: എസ്‌എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

ഫെഡറല്‍ ബാങ്കില്‍ നിന്നെടുത്ത വരവുവെച്ച ഏകദേശം 37 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ട്. തുക അടച്ചില്ലെങ്കില്‍ കുടുംബം ജപ്തി നടപടി നേരിടേണ്ടി വരുമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന കെ കെ മഹേശനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ് കേസില്‍ ആരോപണ വിധേയനായിരുന്നു. കേസുമായി ബന്ധപ്പെട്ട് മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Articles

Check Also
Close
Back to top button