InternationalLatest

ലോകകപ്പ് സൂപ്പര്‍ ലീഗ് പട്ടികയില്‍ ബംഗ്ലാദേശ് മുന്നില്‍

“Manju”

ധാക്ക ; ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിലും മികച്ച വിജയം നേടുവാന്‍ ബംഗ്ളാദേശിന്‌ സാധിച്ചതോടെ ഐസിസി ലോകകപ്പ് സൂപ്പര്‍ലീഗ് പട്ടികയില്‍ അന്‍പത് പോയിന്റുമായി ബംഗ്ളാദേശ് ഒന്നാമത് എത്തി.
രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ യഥാക്രമം ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ്. മൂന്ന് ടീമുകള്‍ക്കും 40 പോയിന്റാണുള്ളത്. ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റീന്‍ഡീസ് എന്നിവര്‍ 30 പോയിന്റ് വീതം നേടി അഞ്ച് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ ഇന്ത്യ 29 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

പത്ത് പോയിന്റുമായി സിംബാബ്‍വേയും അയര്‍ലണ്ടും ഒന്‍പതും പത്തും സ്ഥാനങ്ങളിലും, ‍ 9 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 11 ാം സ്ഥാനത്താണ്. 12ാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് -2 പോയിന്റാണ് സമ്പാദ്യം.

Related Articles

Back to top button