InternationalLatest

പാക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിനെപ്പറ്റി വസീം അക്രം

“Manju”

പാകിസ്ഥാനിലെ മികച്ച ക്രിക്കറ്റ് താരമാണ് മുന്‍ നായകന്‍ വസീം അക്രം. പാക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിനെക്കുറിച്ച്‌ താരം ഒരു മാഗസിന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്തുകൊണ്ട് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ മടിക്കുന്നുവെന്നാണ് അക്രം വ്യക്തമാക്കിയിരിക്കുന്നത്.

പാക് ടീമിന്റെ പരിശീലകനായാല്‍‌ വര്‍ഷത്തില്‍ 200 – 250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കേണ്ടിവരും. എന്നാല്‍ കുടുംബത്തില്‍ നിന്ന് അത്രയും ദിവസം വിട്ടുനില്‍ക്കാന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, പാക് ടീമിലെ ഭൂരിഭാ​ഗം കളിക്കാരുമായും പി.എസ്‌.എല്ലില്‍ ഞാനിടയപഴകാറുണ്ട്. അവര്‍ക്കെന്താവശ്യമുണ്ടെങ്കിലും എന്റെ നമ്പറില്‍ വിളിക്കാം. പരിശീലക പദവി ഏറ്റെടുക്കാതിരിക്കാനുള്ള രണ്ടാമത്തെക്കാര്യം – ടീം തോറ്റാല്‍ ആരാധകരുടെ ഭാ​ഗത്തുനിന്നുള്ള മോശം പ്രതികരണമാണ്.

ടീമിന്റെ ഓരോ തോല്‍വിക്കും അവര്‍ക്ക് കോച്ചിനെതിരെ തിരിയണം. അതെനിക്ക് ഭയമാണ്. പലപ്പോഴും തോല്‍വിക്കുശേഷം ടീമിനും, സീനിയര്‍ കളിക്കാര്‍ക്കുമെതിരെ പലതും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത്തരം ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഞാനാ​ഗ്രഹിക്കുന്നില്ല. അതുകൊണ്ട് പാക് ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുക എന്ന വിഡ്ഢിത്തം ഞാന്‍ ചെയ്യില്ല. ആരോപണം ഉന്നയിക്കുന്നവരും പഴി പറയുന്നവരും മനസിലാക്കേണ്ടത്, കോച്ചല്ല, കളിക്കാരാണ് ​ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത്. അതുകൊണ്ടുതന്നെ തോല്‍വിക്ക് കോച്ചിനെ പഴി പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല”

 

Related Articles

Back to top button