IndiaKeralaLatest

 ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ വാക്സിനുകള്‍ ഫലപ്രദമല്ല; ഡോ. ശങ്കര്‍ ചെട്ടി

“Manju”

കൊവിഡ് വാക്സിനേഷന്‍ യജ്ഞം ദക്ഷിണാഫ്രിക്കയില്‍ മന്ദഗതിയിലാണെന്ന് ഡോ ശങ്കര്‍ ചെട്ടി. ഇന്ത്യാ ടുഡെയുടെ ഡോക്ടേഴ്സ് റൗണ്ട് ടേബിള്‍ പരിപാടിയിലാണ് ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എഡ്വേര്‍ഡില്‍ നിന്നുള്ള ഡോക്ടറായ ചെട്ടി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിന്‍ മന്ദഗതിയിലാകുന്നതിനുള്ള പ്രധാനകാരണം
കൊവിഡ് വാക്സിനുകള്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ വാക്സിന്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും വാക്സിനേഷന്‍ യജ്ഞത്തില്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നേരത്തേ കൊവിഡ് രൂക്ഷമായതോടെ ഭരണകുടം അവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും നടപ്പാക്കിയിരുന്നില്ല. താഴ്ന്ന സാമൂഹിക-സാമ്ബത്തിക ചുറ്റുപാടുകളില്‍ ജീവിക്കുന്നവരുടെ ഈ ഘട്ടത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായി,.
അതേസമയം നിലവില്‍ ജനസംഖ്യയുടെ വലിയൊരു ശതമാനം ആളുകള്‍ക്കിടയിലും ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിച്ചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗം വന്ന് പ്രതിരോധ ശേഷി നേടിയവര്‍ക്ക് വാക്സിന്‍ നല്‍കേണ്ടതുണ്ടോ അതോ രോഗം വരാത്തവര്‍ക്ക് വാക്സിന്‍ നല്‍കേണ്ടതുണ്ടോയെന്നത് പരിശോധിക്കണമെന്നും ചെട്ടി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ വാക്സിന്‍ കുത്തിവെയ്പ്പ് കൊവിഡിനെ പ്രതിരോധിച്ചിട്ടില്ലെന്നും എന്നാല്‍ ഗുരുതര അണുബാധകള്‍ ഉണ്ടാകുന്നത് തടയാന്‍ വാക്സിനുകള്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button