KeralaLatest

ചെല്ലാനം കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം

“Manju”

കൊച്ചി:കടലാക്രമണം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മല്‍സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കേരള ഫിഷറസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ ചേര്‍ന്ന വിദഗ്ദരുടെ കൂടിയാലോചന യോഗം തീരുമാനിച്ചു. കുഫോസില്‍ ചേര്‍ന്ന യോഗത്തില്‍ വിദഗ്ദര്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോടൊപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശീയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടായിക്കും പദ്ധതി രേഖ തയ്യാറാക്കുകയെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ പറഞ്ഞു.

Related Articles

Back to top button