KeralaLatest

ലോക്ക് ഡൗണില്‍ ഇന്ന് മുതല്‍ ഇളവുകള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നു ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. എന്നാല്‍ ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 % ജീവനക്കാരെ വച്ച്‌ പ്രവര്‍ത്തിക്കാം. തുണി കട,ജുവല്ലറി,പുസ്തക കട,ചെരുപ്പ് കട എന്നിവ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുനേരം 5 വരെ പ്രവര്‍ത്തിപ്പിക്കാം.

കള്ള് ഷാപ്പുകളില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ പാര്‍സല്‍ നല്‍കാം. വിവിധ ഘട്ടങ്ങളിലായി നടത്തിയ ലോക്ക് ഡൗണ്‍ കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നത് കണ്ടെത്തിയത് മൂലമാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. അന്തര്‍ജില്ലാ യാത്രകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും.

Related Articles

Back to top button