IndiaLatest

കോവിഡ്; ആയിരക്കണക്കിന് കുട്ടികള്‍ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷന്‍

“Manju”

ഡല്‍ഹി: കോവിഡ് മൂലം ആയിരക്കണക്കിന് കുട്ടികള്‍ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ . 9346 കുട്ടികളെ മഹാമാരി ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മൂലം അച്ഛനെയോ അമ്മയെയോ ഇരുവരെയും നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 9346 കുട്ടികളെയാണ് മഹാമാരി നേരിട്ട് ബാധിച്ചത്.

ഇതില്‍ 1742 കുട്ടികള്‍ക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. 7464 കുട്ടികള്‍ക്ക് രക്ഷകര്‍ത്താവ് ഒരാള്‍ മാത്രമായി.140 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. 2020 മാര്‍ച്ച്‌ മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്. ഈ കുട്ടികളില്‍ 1224 പേര്‍ രക്ഷകര്‍ത്താവിന്റെ ഒപ്പമാണ് ജീവിക്കുന്നത്. 985 കുട്ടികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്. 6612 കുട്ടികള്‍ക്ക് അച്ഛന്‍ അല്ലെങ്കില്‍ അമ്മ മാത്രമേയുള്ളൂ. മധ്യപ്രദേശിലാണ് ഏറ്റവുമധികം കുട്ടികള്‍ അനാഥരായത്. 422 കുട്ടികളാണ് ഒന്നെങ്കില്‍ അനാഥരാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തത്. അച്ചന്‍ അല്ലെങ്കില്‍ അമ്മ നഷ്ടപ്പെട്ട കുട്ടികള്‍ ഏറ്റവുമധികം ഉത്തര്‍പ്രദേശിലാണ്. 1830 കുട്ടികളാണ് ഇത്തരത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിക്കുന്നത്.

Related Articles

Back to top button