KeralaLatestThiruvananthapuram

തിയേറ്റര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിതലയോഗം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം ചേരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഈ വകുപ്പ് മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലേ അന്തിമ തീരുമാനമെടുക്കാനാവൂ. അതിനാലാണ് മന്ത്രിതല യോഗം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ തീയതി വൈകാതെ നിശ്ചയിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Related Articles

Back to top button