IndiaKeralaLatest

സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഇല്ല

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. വിതരണ സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലാണ് ഇന്ന് റേഷൻ വിതരണം ഒഴിവാക്കിയത്. പകരം 2021 ജൂൺ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
നേരത്തെ റേഷൻ കടയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ നടപടി. രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയുമാണ് റേഷൻ കടകൾപവർത്തിക്കുക.
നേരെത്തെ 8.3 മുതൽ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്.

Related Articles

Back to top button