IndiaKeralaLatest

മലയാളം വിലക്കിയ സംഭവം; മാപ്പുപറഞ്ഞ് നഴ്സിംഗ് സുപ്രണ്ട്

“Manju”

മലയാളം വിലക്കിയ വിവാദ സർക്കുലർ, മാപ്പുപറഞ്ഞ് ജി ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ്  സുപ്രണ്ട് | Controversial circular banning Malayalam, Nursing  Superintendent of GB Pant Hospital ...
ന്യൂഡല്‍ഹി: മലയാളം വിലക്കി വിവാദ സര്‍ക്കുലര്‍ ഇറക്കിയ സംഭവത്തില്‍ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കല്‍ സുപ്രണ്ടിന് കത്തയച്ചു.

ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും നഴ്സിംഗ് സുപ്രണ്ട് കത്തില്‍ പറഞ്ഞു.

ജോലി സമയത്ത് നഴ്സുമാ‍ര്‍ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് ജിബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ വിവാദമായതോടെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് സ‍ര്‍ക്കുലര്‍ റദ്ദാക്കിയിരുന്നു.

Related Articles

Back to top button