Entertainment

സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളൂ; പ്രിയദര്‍ശന്‍

“Manju”

പടച്ചോനേ, ങ്ങള് കാത്തോളീ…… ഈ ഡയലോഗ് ഓര്‍ക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു എന്ന അതുല്യനടന്‍ അവിസ്മരണീയമാക്കിയ ഒരു രംഗമാണിത്. ഇതു മാത്രമല്ല റോഡ് റോളര്‍ നന്നാക്കാന്‍ വരുന്ന കഥാപാത്രമായി ചിത്രത്തിലെത്തിയ പപ്പുവിന്റെ ആ ചെറിയ സ്പാനർ ഇങ്ങടുത്തോ… ഇപ്പൊ ശരിയാക്കിത്തരാം… തുടങ്ങി ഹാസ്യത്തില്‍ പൊതിഞ്ഞ നിരവധി ഡയലോഗുകള്‍ ഇന്നും നമ്മുടെ മനസ്സില്‍ മായാതെ കിടക്കുന്നു.

എന്നാല്‍ ഇപ്പോഴിതാ സംവിധായകനായ പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരാള്‍ വാഴക്കുല വെട്ടുന്നതിനിടെ വാഴയോടൊപ്പം താഴേക്ക് വീഴുന്നതും ഒപ്പം ഈ ഡയലോഗും പിന്നെ പറയേണ്ടതില്ലല്ലോ… കാണുമ്പോള്‍ ആദ്യം ഭയം തോന്നുമെങ്കിലും അയാള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. വീഴ്ചയ്ക്കു പിന്നാലെ അയാള്‍ കൂളായി എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ‘മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓര്‍ക്കും, അത് സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു’.എന്ന കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇനിയും ഇത്തരത്തിലുളള മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ശ്രീനിവാസ് കൂട്ടുകെട്ടില്‍ ഒരു ചിത്രം ഉണ്ടാകുമോ, ശ്രീനിവാസനല്ലാതെ മറ്റാര്‍ക്കും ഇതുപോലൊരു സംഭാഷണം എഴുതാനാകില്ല, അത് അവതരിപ്പിച്ച പപ്പു എന്ന മഹാനടനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. തുടങ്ങി ആരാധകരുടെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത് പ്രിയദര്‍ശന്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related Articles

Check Also
Close
Back to top button