Entertainment

ആയിരം കോടിയ്‌ക്കരികെ രാജമൗലി ചിത്രം ആർആർആർ

“Manju”

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ജൂനിയർ എൻടിആറും രാം ചരണും പ്രധാനവേഷത്തിലെത്തിയ ആർആർആർ ഇതിനോടകം നിരവധി റെക്കോർഡുകൾ തിരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ 1000കോടി ബോക്‌സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കാനൊരുങ്ങുകയാണ് ആർആർആർ. ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ 800 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതുവരെ 939.41 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ വമ്പിച്ച വിജയത്തിന് പിന്നാലെ അണിയറ പ്രവർത്തകർക്ക് സ്‌നേഹ സമ്മാനവുമായി രാം ചരൺ എത്തിയിരുന്നു. പത്ത് ഗ്രാമിന്റെ 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ നാണയങ്ങളാണ് അണിയറ പ്രവർത്തകർക്ക് രാം ചരൺ നൽകിയത്. ക്യാമറ സഹായികൾ, പ്രൊഡക്ഷൻ മാനേജർ, ഫോട്ടോഗ്രാഫർമാർ, അക്കൗണ്ടന്റുമാർ എന്നിവർ ഉൾപ്പെടെ ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാം ചരൺ വീട്ടിലേക്ക് ക്ഷണിച്ച് സ്‌നേഹ സമ്മാനം നൽകിയത്.

ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറാമതാണ് നിലവിൽ ചിത്രത്തിന്റെ സ്ഥാനം. റിലീസിന് മുൻപ് തന്നെ കോടികളുടെ കലക്ഷൻ ചിത്രം നേടിയിരുന്നു. 450 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുൻപ് തന്നെ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ 325 കോടി സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി.

ഇന്റർനാഷണൽ മൂവി ഡാറ്റാ ബേസ് കമ്പനിയുടെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ച് ചിത്രങ്ങളിലും ഇടംപിടിച്ചിരിക്കുയാണ്. ഇതോടെ ആദ്യ അഞ്ചിൽ ഉൾപ്പെടുന്ന ഏക ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ആർആർആർ. മാത്രമല്ല, ഈ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ചിത്രത്തിനുണ്ട്.

Related Articles

Back to top button