IndiaKeralaLatest

വൈദ്യുതി ബോര്‍ഡ്‌ കടക്കുരുക്കില്‍

“Manju”

തിരുവനന്തപുരം: സംസ്‌ഥാന വൈദ്യുതി ബോര്‍ഡ്‌ വന്‍ കടക്കെണിയിലെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റ്‌ ജനറല്‍(സി.എ.ജി.) 2018-19 വര്‍ഷം കെ.എസ്‌.ഇ.ബിക്ക്‌ 1,860.42 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച പൊതുമേഖല സ്‌ഥാപനങ്ങള്‍ സംബന്ധിച്ച 2019 മാര്‍ച്ചില്‍ അവസാനിച്ച ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
കെ.എസ്‌.ഇ.ബി.എല്‍ അവരുടെ തന്നെ ജലവൈദ്യുത നയം പാലിക്കാതിരിക്കുകയൂം വേനല്‍കാലത്തെ പീക്ക്‌ അവറുകളില്‍ അധിക വൈദ്യുതി ആവശ്യകതയനുസരിച്ച്‌ ഉല്‍പ്പാദനം നടത്താത്തതും വന്‍ നഷ്‌ടത്തിന്‌ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഊര്‍ജമേഖലയിലെ മൂന്ന്‌ കമ്ബനികള്‍ 2014-15 വര്‍ഷം144.95 കോടി ലാഭമുണ്ടാക്കിയിടത്താണ്‌ 2018-19ല്‍ 1,853.80 കോടി രൂപയുടെ മൊത്തം നഷ്‌ടമുണ്ടാക്കിയത്‌.
ഏറ്റവും അവസാനത്തെ കണക്കുപ്രകാരം കേരള സ്‌റ്റേറ്റ്‌ പവര്‍ ആന്‍ഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ 5.97 കോടിയുടെയും കിനെസ്‌കോ പവര്‍ ആന്‍ഡ്‌ യൂട്ടിലിറ്റീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ 0.65 കോടിയുടെയും ലാഭം നേടിയപ്പോഴാണ്‌ കെ.എസ്‌.ഇ.ബി.എല്‍. 1860.42 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയത്‌. വേനല്‍കാലത്തെ പീക്ക്‌ അവറുകളില്‍ ചെലവുകുറഞ്ഞ ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ കെ.എസ്‌.ഇ.ബി.എല്‍. പരാജയപ്പെട്ടതുമൂലം 86.40 മെഗാവാട്ട്‌ വൈദ്യുതിക്കായി 25.31 കോടി രൂപ അധികമായി ചെലവഴിച്ചു.
കുറ്റ്യാടിയിലും ഇടുക്കിയിലും ശബരിഗിരിയിലും തുടര്‍ന്നു വന്ന വികലനയങ്ങള്‍ മൂലം കോടികളുടെ നഷ്‌ടമുണ്ടായി. യന്ത്രങ്ങള്‍ ശരിയായി ഉപയോഗിക്കാത്തത്‌ പ്ലാന്റുകളെ ബാധിക്കുകയും തത്‌ഫലമായി 920.71 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദനത്തില്‍ നഷ്‌ടമുണ്ടാവുകയും ചെയ്‌ത്‌. അത്‌ 269.77 കോടി രൂപയുടെ അധികവൈദ്യുതി വാങ്ങുന്നതിലേക്ക്‌ നയിച്ചുവെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button