Latest

കോവിഡ് ദുരിതബാധിതര്‍ക്ക് ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ള

“Manju”

ദുബായ് : കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവര്‍ക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള. പദ്ധതിയില്‍ അഞ്ച് കോടി രൂപയുടെ സഹായം പ്രവാസികള്‍കള്‍ക്ക് ലഭ്യമാക്കുമെന്ന് രവി പിള്ള അറിയിച്ചു.

നേരത്തേ നടപ്പാക്കിയ 85 കോടിയുടെ പദ്ധതികള്‍ക്ക് പുറമേയാണ് 15 കോടിയുടെ സഹായമെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാര്‍ രവിപിള്ള പറഞ്ഞു. ഓണത്തിന് മുമ്പേ അര്‍ഹരിലേക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കുള്ള സഹായത്തിന് ഗുണഭോക്താക്കളെ കണ്ടെത്തുക നോര്‍ക്കയായിരിക്കുമെന്നും രവി പിള്ള അറിയിച്ചു.

പത്തുകോടി രൂപ നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആര്‍.പി. ഫൗണ്ടേഷന്‍ വിതരണം ചെയ്യും. കോവിഡ് മൂലം നാട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം, പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സ ആവശ്യങ്ങള്‍, വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായം എന്നിവയ്ക്കാവും വിതരണം ചെയ്യുക. ദുരിതത്തിലായ പരമാവധി പേരിലേക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം എം പി, എം എല്‍ എ മന്ത്രിമാര്‍, ജില്ലാകളക്ടര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടെ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കാം.

Related Articles

Back to top button