KeralaLatest

തിരുവനന്തപുരം നെട്ടയം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ശനിയാഴ്ച മുംബൈയില്‍ നിന്നെത്തിയ ആള്‍ ഞായറാഴ്ചയാണ് മരിച്ചത്. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്. അദ്ദേഹം കടുത്ത പ്രമേഹ രോഗി ആയിരുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഒപ്പം, രക്തസമ്മര്‍ദവും ഉയര്‍ന്ന നിലയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇന്നു സംസ്‌കാരം നടത്തും. ഇയാളുടെ സമ്ബര്‍ക്കപട്ടികയും ഉടന്‍ തയാറാക്കും. ഇതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 23 ആയി.

Related Articles

Back to top button