KeralaLatest

ഡോ. വന്ദനയുടെ സംസ്കാരം നാളെ

“Manju”

കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോക്ടര്‍ വന്ദന ദാസിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

കടുത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പില്‍ ആണ് സംസ്കാരം. നാളെ ഉച്ചവരെ കടുത്തുരുത്തിയിലെ വീട്ടില്‍ പൊതുദര്‍ശനം നടത്തും.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതി സന്ദീപ് അധ്യാപകനാണ്. എംഡിഎംഎ ഉപയോഗിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Related Articles

Check Also
Close
Back to top button