IndiaLatest

സൈനീക രഹസ്യം ചോര്‍ത്താന്‍ സമാന്തര ഫോണ്‍ ; 2 പേര്‍ കൂടി അറസ്റ്റില്‍

“Manju”

ബെംഗളൂരു : രാജ്യസുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തി ബെംഗളൂരുവില്‍ ആറിടങ്ങളില്‍ സമാന്തര ഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍. കരസേനയുടെ ചില വിവരങ്ങളും മറ്റും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ക്ക് ഇവര്‍ ചോര്‍ത്തിയിരുന്നതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടില്‍ (36) ആണു മുഖ്യ സൂത്രധാരന്‍.

ഒട്ടേറെ സിമ്മുകള്‍ ഒരേ സമയം ഉപയോഗിക്കാവുന്ന സിംബോക്സ് ഉപയോഗിച്ച്‌ വിദേശ കോളുകളെ ലോക്കല്‍ കോളുകളാക്കിയുള്ള തട്ടിപ്പിനു ചുക്കാന്‍ പിടിച്ചത് ഇയാളാണ്. നേരത്തേ ദുബായില്‍ ഡ്രൈവറായിരുന്നു. തമിഴ്നാട് സ്വദേശി ഗൗതവും (27) ഇബ്രാഹിമിനൊപ്പം പിടിയിലായിരുന്നു. ഇവര്‍ക്കു വ്യാജ സിമ്മുകള്‍ സംഘടിപ്പിച്ചു നല്‍കിയ ബെംഗളൂരു, തൂത്തുക്കുടി സ്വദേശികളാണ് ഇന്നലെ അറസ്റ്റിലായത്. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button